ബെല്‍ബോട്ടം പാന്‍റ്, അതെനിക്ക് ഒരു അനുഗ്രഹമായിരുന്നു.എനിക്കു അഞ്ചു വയസ്സിലായിരുന്നു പോളിയോ വന്നത്. ബാപ്പ ഭിഷഗ്വരനായിരുന്നുവെങ്കിലും, ആ കാലത്ത് പോളിയോ വാക്സിന്‍ നിര്‍ബന്തമായി കൊടുത്തിരുന്നില്ല. 1966 ല്‍ ആണ് വ്യാപകമായി പോളിയോ പടര്‍ന്ന് പിടിച്ചത്. അതില്‍ ഞാനും ഒരു ഇരയായി
അതിന്റെ പ്രയാസം നടത്തത്തില്‍ മാത്രമല്ല എനിക്കു അനുഭവിക്കേണ്ടി വന്നത്. പാന്‍റ് ഇടുക എന്നത് വളരെ സാഹസകരമായ ഒരു യത്നമായിരുന്നു. ഒരു കാലില്‍ വളരെ പണിപ്പെട്ടായിരുന്നു പാന്‍റ് വലിച്ചു കയറ്റുക. അതിന്നൊരു പരിഹാരമായി ബെല്ല് അല്പ്പം വലുതാക്കിയായിരുന്നു തയ്പ്പിച്ചിരുന്നത്. അതാകട്ടെ അന്ന് ഫാഷനുമല്ല. എല്ലാ കുട്ടികളും ടൈറ്റായി പാന്‍റുമിട്ട് സുന്ദരകുട്ടപ്പന്‍മാരയി വിലസുമ്പോള്‍ അവര്‍ എന്നെ നോക്കി ഉള്ളില്‍ ചിരിക്കുന്നത് ഞാന്‍ അറിയാറുണ്ട്. ഇത് മനസ്സില്‍ ഒരു നൊമ്പരമായി കൊണ്ടുനടന്നു.
എന്നാല്‍ എനിക്കു അനുഗ്രഹമായി ബോട്ടം വലുതായി വന്നു. കോളേജില്‍ ചേരുമ്പോഴേക്കും 32 ഇഞ്ചു ബെല്‍ബോട്ടം പാന്‍റ് പുറത്തിറങ്ങി. അതെനിക്ക് അനുഗ്രഹമായി. ബെല്‍ബോട്ടം പാന്‍റ് ഇട്ടു കൂടുകാരോടൊത്തു ഞാനും വിലസി.
ജയന്റെ ബെല്‍ബോട്ടം പാന്റും ആടിന്റെ ചെവിപോലത്തെ കോള റുള്ള ഷര്‍ട്ടും ഫാഷനായ കാലം. ഇപ്പോള്‍ അന്നത്തെ ഫോട്ടോകള്‍ എടുത്തു നോക്കുമ്പോള്‍ ജാള്യത.
മമ്മൂട്ടി ബെല്‍ബോട്ടവുമായി വരുന്നു .......... ഇനി ഞാനെന്തു ....
No comments:
Post a Comment