സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Sunday, August 28, 2011

ഈദ്‌


                ഈദ്‌

റംസാന്‍ നിലാവ് മാഞ്ഞു
                       ഈദിന്‍ പിറവി കണ്ടു
ഇമാനിന്‍ നിറവുമായി
                       പെരുന്നാളിന്‍ ആഗോഷങ്ങള്‍
തക്ബീരിന്‍ നാധവുമായി
                       പള്ളി മിനാരങ്ങളില്‍
തൌഹീദിന്‍ ജീവനായി
                       വന്നല്ലോ ഈദുല്‍ ആസ്ഹ

ലൈലത്തുല്‍ കതരിന്‍ രാവും
                      ഉടയോന്റെ കല്‍പനപോല്‍
ഹയ്രാക്കി  തീര്‍ത്ത മന്നന്‍
                      നില്കുന്നീ നല്ല നാളില്‍
സന്തോഷ ദിവസമിതിന്നു
                      ഈ ദിന്റെ വരവെല്പ്പിന്നു
ജീവന്റെ നിസ്വനങ്ങള്‍
                      നിറയുന്നീ നല്ല നാളില്‍

പിരിയുന്ന നാളുകളില്‍
                      സ്നേഹത്തിന്‍ നിറകുടമായി
ബൈത്തും ദിക്റുകളും
                      എണ്ണുന്നു പെര്മയിലിന്നു
ഉള്ളിന്റെ ഉള്ളില്‍ നിന്നും
                      കിനിയുന്ന പ്രാര്‍ത്തനയാലെ  
ചൊല്ലുന്നു തക്ബീര്‍  നാദം
                      പാരിന്റെ മേലിതിലാകെ