സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Monday, July 9, 2012

ഐസ് ...ക്രീം






ഇത് 
വല്ലാത്തൊരു 
ഐസ്ക്രീം.


നുണഞ്ഞോ 
അലിഞ്ഞോ 
തീരാത്ത 
ഐസ്ക്രീം.


വെറുപ്പെനിക്കിപ്പോള്‍
ഞാനിതെന്തിനു 
നുണഞ്ഞു.....


Sunday, July 1, 2012

പൂവന്‍


കൂകി
ഉറക്കം തെളിയിക്കുന്ന
കോഴികള്‍
ഐസു പെട്ടിയില്‍
സുഖ സുഷുപ്തിയില്‍.. .....

ഇന്ന്
ഞായറാഴ്ച ദിവസം
ഉച്ചയ്ക്ക്
തീന്‍ മേശയില്‍,
പൊരിഞ്ഞ മണവുമായ്
കോഴികള്‍ വരുമ്പോള്‍,
ഉള്ളിലൊരു
കൂകി വിളി വരും
വിശപ്പകറ്റാന്‍
തിന്നാന്‍ വരിക.............

അങ്ങിനെ
ഉച്ചനേരത്ത്
കൂവുന്ന പൂവനായ്......  

ശുഭ ദിനം നേരുന്നു