സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Tuesday, September 15, 2015

ഇന്നത്തെ വിചാരം 12/09/2015
മാതൃകയായി സി കെ കെ
=========================
ഫീനിക്സ് പക്ഷിയെപ്പോലെയാണ് സി കെ കെ ഉയർന്നു വന്നത്. കച്ചവടത്തിൽ നഷ്ടങ്ങൾ പറ്റി ഇനി ഒരിക്കലും സി കെ കെ എന്ന പേര് ചിത്രത്തിൽ ഉണ്ടാവില്ല എന്ന് കരുതിയവർ അത് തിരുത്തി എഴുതി. ആ സി കെ കെ തന്നെയാണ് നാദാപുരത്തെ മണ്ണിൽ നന്മയുടെ വേറിട്ടൊരു അദ്ധ്യായം എഴുതി ചേർത്തിരിക്കുന്നത്.
മക്കളുടെ കല്യാണം നാടും നഗരവും അറിയിച്ചു കെങ്കേമമായി വിരുന്നൂട്ടി ആർഭാടവും പൊങ്ങച്ചവുമെല്ലാം കാണിച്ചു വീമ്പിളക്കുന്നവർക്കിടയിൽ വരും നാളിലെങ്കിലും ഇത്തരം നന്മ ചെയ്യാൻ മുന്നോട്ട് വരിക എന്നൊരു നല്ല സന്ദേശമാണ് കംഫർട്ട് ട്രാവൽസ് ഉടമ സി കെ കെ അബ്ദുള്ള നാദാപുരക്കാർക്കും മലയാളികൾക്കുമിടയിൽ കാഴ്ച വെച്ചിരിക്കുന്നത്.
തന്റെ മകൾ റുസ്നയുടെ വിവാഹം കോഴിക്കോട് കുറ്റിച്ചിറ പള്ളിയിൽ വെച്ച് നടത്തി അവിടെ വന്നവർക്ക് ഒരു ചായയും കടിയും നൽകി സൽക്കരിച്ച അബ്ദുള്ളയും സാജിതയും അവരുടെ നാദാപുരത്തെ സുരഭി എന്ന ഭവനത്തിൽ അടുത്ത ബന്ധുക്കളെയും അടുത്ത കൂട്ടുകാരെയും നാട്ടിലെ വളരെ വേണ്ടപെട്ടവരെയും ക്ഷണിച്ചു ഒരു വിരുന്നൊരുക്കി അവടെ വച്ച് തന്റെ മകളുടെ വിവാഹത്തിനു വരുന്ന അധിക ചെലവ് വെട്ടിച്ചുരുക്കി സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ ശ്രീ ഇ കെ വിജയൻ എം എൽ ഏ വഴി നാദാപുരം മേഖലാ പെയിൻ ആൻഡ് പാലിയേറ്റീവ് കഴിഞ്ഞ വർഷം എം ഇ ടി കോളേജിൽ വെച്ച് നടത്തിയ നട്ടെല്ലിനു ക്ഷതമേറ്റ് കിടക്കുന്ന രോഗികളുടെ പുനരധിവാസ ഫണ്ടിലേക്ക് നൽകി നല്ലൊരു സന്ദേശം ഒരു സമൂഹത്തോട് വിളിച്ചു പറഞ്ഞിരിക്കയാണ്.
വലിയൊരു സമ്പന്നനൊന്നുമല്ല സി കെ കെ അബ്ദുള്ള എന്ന് നാം അറിയണം. എന്നാൽ നാദാപുരത്തെ അറിയപ്പെടുന്ന കുടുംബ പാശ്ചാത്തലവും വലിയൊരു സുഹൃത്ത് വലയവും ഉള്ള ഒരു വ്യക്തിയാണ് അബ്ദുള്ള. അതിനാൽ അവരെയെല്ലാം വിളിച്ചു നാടറിയിച്ചൊരു വലിയൊരു കല്യാണം കഴിച്ചു ബാങ്ക് ബാലൻസിൽ നിന്നുമെടുത്തല്ല ഈ അഞ്ചു ലക്ഷം രൂപ ഈയൊരു കാരുണ്യ പ്രവര്ത്തനത്തിനു അദ്ദേഹം നൽകിയത്. കടം വാങ്ങിയും കൊടുക്കാൻ നിർബന്ധിതമായ സംഖ്യ കൊടുക്കാതെയും വലിയ കല്യാണങ്ങൾ നടത്തുന്നവർക്കിടയിൽ തന്റെ മകളുടെ കല്യാണ ചിലവിനു കണക്കാക്കിയ സംഖ്യയിൽ നിന്നും മിച്ചം പിടിച്ചാണ് സി കെ കെ ഈ ധാര്മ്മിക സേവനം നിർവഹിച്ചതെന്നുഅറിഞ്ഞു വേണം ഞാനും നിങ്ങളും ഈ സമൂഹത്തിലൂടെ നടന്നു പോകേണ്ടത്,

No comments:

Post a Comment