സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Wednesday, February 8, 2012

നീതി കാത്ത്


നീതി കാത്ത്


മുല്ലപ്പെരിയാറിന്‍ ദുരന്തമോര്‍ത്തുള്ള 
ആധിയില്‍ കൈരളി നൊന്ത് കേഴുന്നു 
ആരൂണ്ടിതിന്നൊരു മദ്ധ്യസ്ഥനാകുവാന്‍  
ആരീ മക്കളെ കാത്തു രക്ഷിക്കുവാന്‍


ഭാഷയും വേഷവും മാറി മറിയുമ്പോള്‍ 
ഭാരത മക്കളെ സ്നേഹം മുറിയല്ലേ
അതിരുകള്‍ വിഭജിച്ച് നാടു പകുത്തതു
ഇന്നീ കാണുന്ന പേക്കൂത്തിനാണോ 


വെള്ളം തരുന്നതും വെളിച്ചം തരുന്നതും 
വായു തരുന്നതും ദൈവമാണെങ്കിലും
കനിവായ് നല്കിയ ദാനങ്ങളെല്ലാം 
പകുത്തെടുക്കുന്നു മനുഷ്യജന്‍മങ്ങള്‍ 


മഴ വന്നു ഡാമിന്റെ ഭിത്തിയില്‍ തട്ടുമ്പോള്‍ 
മലയാളി മക്കളെ നെഞ്ചു പിടക്കുന്നു
കദനം നിറയുന്നു കണ്ണു നിറയുന്നു
വരുന്നൊരു നാളിന്റെ ഭീതിയില്‍ വാഴുന്നു


വെള്ളമില്ലാതുള്ള  ഗന്ധക  ഭൂമിക്കു 
വെള്ളത്തിന്നായുള്ള താക്കീത് കേട്ടിട്ടു
വെള്ളവും ഗര്‍ഭം ധരിച്ചുള്ള ഡാമിത്
ഞെട്ടുന്നു പൊട്ടുന്ന പാകത്തിലാണിത്


വര്ഷം കഴിഞ്ഞു അവധി കഴിഞ്ഞു 
താങ്ങുവാനാകുന്ന നാളും കഴിഞ്ഞു
ഇനിയൊരു ദുരന്തത്തിന്‍ കണ്ണിയായിട്ടു 
എന്തിനായ് എന്നെ പ്രതിശ്ട്ടിപ്പു  നിങ്ങള്‍ 


ഇത്രയും നാളുകള്‍ നല്കിയ നന്മകള്‍ 
നാടിന്നു കിട്ടിയ ഊഷ്മള  നാളുകള്‍
ഒന്നും മറക്കല്ലേ തമിഴിന്റെ മക്കളെ 
ഇന്നീ മണിന്റെ ദുഖവും  ഓര്‍ക്കനെ 


മലയാളി മക്കളെ ദു ഖ മകറ്റുവാന്‍  
മാമല നാടിന്റെ വേദന മാറ്റുവാന്‍
കാത്തിരിക്കുന്നു നല്ലൊരു വാക്കിന് 
നീതി പീഠത്തിന്റെ  നീതിക്കു വേണ്ടി 

No comments:

Post a Comment