സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Sunday, August 28, 2011

ഈദ്‌


                ഈദ്‌

റംസാന്‍ നിലാവ് മാഞ്ഞു
                       ഈദിന്‍ പിറവി കണ്ടു
ഇമാനിന്‍ നിറവുമായി
                       പെരുന്നാളിന്‍ ആഗോഷങ്ങള്‍
തക്ബീരിന്‍ നാധവുമായി
                       പള്ളി മിനാരങ്ങളില്‍
തൌഹീദിന്‍ ജീവനായി
                       വന്നല്ലോ ഈദുല്‍ ആസ്ഹ

ലൈലത്തുല്‍ കതരിന്‍ രാവും
                      ഉടയോന്റെ കല്‍പനപോല്‍
ഹയ്രാക്കി  തീര്‍ത്ത മന്നന്‍
                      നില്കുന്നീ നല്ല നാളില്‍
സന്തോഷ ദിവസമിതിന്നു
                      ഈ ദിന്റെ വരവെല്പ്പിന്നു
ജീവന്റെ നിസ്വനങ്ങള്‍
                      നിറയുന്നീ നല്ല നാളില്‍

പിരിയുന്ന നാളുകളില്‍
                      സ്നേഹത്തിന്‍ നിറകുടമായി
ബൈത്തും ദിക്റുകളും
                      എണ്ണുന്നു പെര്മയിലിന്നു
ഉള്ളിന്റെ ഉള്ളില്‍ നിന്നും
                      കിനിയുന്ന പ്രാര്‍ത്തനയാലെ  
ചൊല്ലുന്നു തക്ബീര്‍  നാദം
                      പാരിന്റെ മേലിതിലാകെ

Sunday, July 17, 2011


സമര്‍പ്പണം

ചിത്രങ്ങള്‍
ഒരു കുറേ വരച്ചു.
എന്നിട്ടും ,
വരച്ചു മറന്നുപോയ
ഒരു ചിത്രത്തിനു
പിന്നില്‍ കൂനികൂടെണ്ടിവന്നു.
ജന്മനിയോഗമെന്നോണം
ജന്മനാടിനോട്
വിടപറഞ്ഞു .
ഇപ്പോള്‍
എന്നന്നേക്കുമായി
മറഞ്ഞുപോയിരിക്കുന്നു .
വര്‍ണ ചിത്രങ്ങല്‍ക്കുമുംബില്‍
നമ്ര ശിരസ്കനകുന്നു .

നാടിന്നു നഷ്ട്ടമായ

സ്വത്തിനെയോര്ത്ത്
മുഖം കുനിക്കട്ടെ.
കാണാമരയത്തെക്ക് മറഞ്ഞ
രാജകുമാരാ
സ്നേഹത്തിന്റെ ഭാരം
ഞാനിങ്ങനെയിറക്കട്ടെ.

Saturday, July 16, 2011

മഴ

മഴ

മഴ അനുഗ്രഹത്തിന്റെതാണ്
ജീവന്റെ തുടിപ്പിട്ടത് മഴയാണ് .
തളിരും കുളിരും നല്‍കി
മഴ മനസ്സിലേക് വരുന്നു

ആകാശത്തുനിന്നു വന്ന മഴ
ഭൂമിയുടെ മണവാളനാകുന്നു
അരുവികളും പുഴകളും
കടലിലേക്ക്‌ അവനെ
ആനയിച്ചു കൊണ്ടുപോകുന്നു

കറുത്ത മേഘങ്ങളായ് വന്നു
മഴ പെയ്തിറങ്ങിയാല്‍
ആകാശത്തിനു തെളിച്ചം വരും
അത് സന്തോഷത്തിന്റെ മുഖം
സമയമരിയിക്കാതെ
കനത്ത മഴ പെയ്തിറങ്ങിയാല്‍
അത് നാശമാണ്
ദൈവത്ത്ത്തിനെ കോപമാണ്


കാലത്തിന്റെ ഏടുകളില്‍
മഴയിലെ ദൈവം നല്‍കിയ
ശിക്ഷയുടെ തിരിച്ചറിവുകള്‍
മഴ നമ്മെ ഓര്‍മിപ്പിക്കുന്നു

മഴയെ സ്തുതിക്കുമ്പോള്‍
മഴയുടെ ശാപത്തെ
ഭയക്കാനും
നാം മറക്കാതിരിക്കുക

Saturday, June 4, 2011

ദാഹം


ദാഹം

നോറ്റിരുന്ന നോയംബിന്റെ കാതല്‍
മുറിക്കട്ടെ ഞാനീ തുരുത്തില്‍
വളരുന്ന സ്നേഹത്തിന്‍ വാതില്‍
തുറക്കട്ടെ ഞാനിന്നീ മനസ്സില്‍

അണയാത്ത ദീപത്തിന്‍ നാളം
ചുവരില്‍ നിറമുള്ള ചിത്രങ്ങള്‍ വരയ്പൂ
അടിച്ചുയരുന്നയീ പൊടിക്കാട്ടിനോപ്പം
ചുണ്ടില്‍ ഗസലിന്‍ താളം പിടിപ്പൂ

മൂളുന്ന ഗസലിന്‍ വരികള്‍
ശോകത്തിന്‍ രാഗമിടുമ്പോള്‍
പ്രണയത്തിന്‍ കനലായ് നില്‍ക്കും
ദീപങ്ങള്‍ അനയുന്നുണ്ടിവിടെ

നാഥനെന്നില്‍ വരച്ചിട്ട പാടുകള്‍
ദുഖമായെന്നില്‍ നിറയുമ്പോള്‍
നോക്കുന്നു ഞാനങ്ങകലെ
കാണാത്ത ദൂരത്ത്തിന്‍ അകലെ

കാണുന്ന കാഴ്ചയ്കും ദൂരെ
കേള്‍ക്കാത്ത ശബ്ദത്തിനും അകലെ
വരുന്നുണ്ട്  നേരിന്റെ വഴികള്‍
നില്‍ക്കുന്നു വഴികാട്ടി ഈ വഴിയില്‍
ചുവടുകള്‍ മുന്നോട്ടു പോകെ
അറിവിന്‍ വഴികള്‍ തുറന്നു
ദീപ്തമായ് മാറുന്നു ചിത്തം
സ്നേഹത്തിന്‍ ദൂതുമായ്‌
വരുന്നുണ്ട് നാഥനെന്നരുകില്‍

പ്രണയിക്കയാണ് ഞാനിന്നു
അനശ്വരമീ പ്രഭയില്‍ ലയിക്കാന്‍
ദാഹിക്കയാണ് എന്‍ ചിത്തം

Monday, March 21, 2011

സൈബർ ജാലകം: ജാലകം - അഭിപ്രായങ്ങൾ

സൈബർ ജാലകം: ജാലകം - അഭിപ്രായങ്ങൾ
തിരിച്ചറിവ്




മുഖം മൂടിയനീഞ്ഞവന്‍
ഞാന്‍ മനുഷ്യന്‍
ഇന്നലെയും ഇന്നുമായ്‌
ഒരുപാട് പൊയ്മുഖങ്ങള്‍
സൃഷ്ടിച്ചവന്‍
നാളെ പുലരുന്നതും
എന്റെ മുഖമൂടി കണ്ടുതന്നെ.......
  



Thursday, March 3, 2011

പ്രണയത്തിന്റെ ചുരുള്‍

പ്രണയത്തിന്റെ ചുരുള്‍

കാലമാണ് പ്രവാചകന്‍ 
പ്രകാശം വഴികാട്ടിയും 
നിലാവിലെ യാത്രകള്‍ 
നിയലുകളോട് സംവദിക്കുന്നു 
കനലാണ് നിനവില്‍  
തേട്ടമാണ് കരുത്ത്‌
പ്രണയിക്കയാണ് നിന്നെ 
പ്രഭയിലേക്കുള്ള യാത്രഴ്ക്ക് 

Saturday, February 26, 2011

- raavu kadakkumbol -

തമ്പ് 
മലര്‍ക്കെ തുറന്ന വാതായനം 
പരുപരുത്ത  അകത്തളം 
ദ്രവിച്ച  മരത്തൂണ്‍കള്‍
ഇരുള്‍  മുട്ടിയ  ഇടനാഴികള്‍ .
ഈ  ജന്മഗേഹത്തിനകത്
ചിതല്‍  കയറിയ  മനസ്സുമായി 
പ്രതപിയുടെ  കട്ടിലില്‍ 
ഞാന്‍  മലര്‍നുറങ്ങുകയാണ് ......

- raavu kadakkumbol -

കാലത്തിന്റെ ശബ്ദം 
പകല്‍ വെളിച്ചത്തില്‍ 
ഞാനൊന്നും കണ്ടില്ല 
ഇരുളില്‍ 
മുഖംമൂടികള്‍ അഴിവത് കണ്ടു
ആ മുഖംമൂടികള്‍
നോക്കുകുത്തികളായില്ല  
അതിനാല്‍
ഒരു പകലിനും മാറ്റമുണ്ടായില്ല 
ഒരു രാവിനും 
നഷ്ടവും വന്നില്ല ...