സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Wednesday, February 8, 2012

മിട്ടായി തെരുവ്

മിട്ടായി തെരുവ് 

ഞാന്‍ 
നടന്നുപോയ 
തെരുവിന്റെ പേര് 
മിട്ടായി തെരുവ്.
മധുരമായി 
ഞാനവിടെ കണ്ടത് 
നുണയുന്ന 
മിട്ടായികളല്ല,
മധുവൂറുന്ന
മധുരപ്പതിനേഴിന്‍
അഴകുകളാണ്.

ഓണനാളില്‍


ഓണനാളില്‍

പൂവിളിച്ചോതുന്നു  പൊന്നോമനകള് 
പൊന്നോണ നാളിനെ വരവേല്‍ക്കാനായ്‌  
മുറ്റത്ത്‌ നല്ലൊരു പൂക്കളത്തിന്നായ്  
പൂക്കളിരുക്കുവാന്‍ പോകയാണ് 
നാടിന്‍ വഴികളില്‍ ഒട്ടേറെ പോയിട്ടും 
കണ്ടില്ല പൂവുകള്‍ പൈതങ്ങള്
വേദനിക്കുന്ന മനസ്സുമായ് കുഞ്ഞുങ്ങള്‍
വീട്ടിലെക്കൊന്നായ്‌ തിരിച്ചുവന്നു

ചാരുകസേരയില്‍ അച്ചച്ചനെ കണ്ടു
പരിഭവം ചൊല്ലുന്നു പൈതങ്ങള് 
പൂവില്ലാ  വട്ടികള്‍ ചുറ്റിപ്പിടിച്ചിട്ടു  
സങ്കടം പറയുന്നു കുഞ്ഞുങ്ങള്
ഓര്‍മയില്‍ തിങ്ങുന്ന ഓണക്കഥകളും    
ഓണപ്പാട്ടിന്റെ ഈരടി ചൊല്ലിയും 
മക്കളെ ഒന്നിച്ചു കെട്ടിപ്പിടിച്ചിട്ടു 
സാന്ത്വന വാക്കുകള്‍ ചൊല്ലിടുന്നു


വയലും വരികളും പൂക്കളുമായുള്ള 
നാടിന്‍ കഥകള് കേട്ടിടുമ്പോള്‍
അച്ഛന്‍ വരുന്നുണ്ട്  കവറില്‍ പൊതിഞ്ഞുള്ള 
ചെണ്ടുമല്ലി പൂക്കളുമായ്‌


കുട്ടികള്‍ വട്ടികള്‍ താഴേക്ക്‌ വെച്ച് 
മുറ്റത്തിറങ്ങുന്നു പൂക്കളം തീര്‍ക്കുവാന്‍ 
ചാരുകസേരയില്‍ ചരിക്കിടന്നിട്ടു 
മുങ്ങുന്നതോര്മയില്‍ അച്ചച്ചനങ്ങിനെ

യാത്രയാകുന്നു


യാത്രയാകുന്നു 


അത്തം പത്ത് വന്നല്ലോ 
ഒപ്പം ഓര്‍ത്ത്തിരുന്നല്ലോ
കാത്തു നിന്നെയും നില്പൂ 
പത്ത് നാളിതായല്ലോ 


ഓണമുണ്ണാനായ് 
ഒപ്പം ഞാനുമുണ്ടിന്നു 
ഓണത്ത്തപ്പനോപ്പം ഞാന്‍ 
നിന്നെ കാത്തിരിക്കുന്നു

ഊണ് കേമമായി 
മേശ കാലിയായി 
നേരമേറെയായി 
നീ വരുന്നില്ലല്ലോ 


ഞാനിന്നെകാനായി
പോകയാണീ വഴിക്ക് 
ആരും കൂട്ടിനിന്നില്ല 
ഓമനക്കിനാവുമിന്നില്ല

നീതി കാത്ത്


നീതി കാത്ത്


മുല്ലപ്പെരിയാറിന്‍ ദുരന്തമോര്‍ത്തുള്ള 
ആധിയില്‍ കൈരളി നൊന്ത് കേഴുന്നു 
ആരൂണ്ടിതിന്നൊരു മദ്ധ്യസ്ഥനാകുവാന്‍  
ആരീ മക്കളെ കാത്തു രക്ഷിക്കുവാന്‍


ഭാഷയും വേഷവും മാറി മറിയുമ്പോള്‍ 
ഭാരത മക്കളെ സ്നേഹം മുറിയല്ലേ
അതിരുകള്‍ വിഭജിച്ച് നാടു പകുത്തതു
ഇന്നീ കാണുന്ന പേക്കൂത്തിനാണോ 


വെള്ളം തരുന്നതും വെളിച്ചം തരുന്നതും 
വായു തരുന്നതും ദൈവമാണെങ്കിലും
കനിവായ് നല്കിയ ദാനങ്ങളെല്ലാം 
പകുത്തെടുക്കുന്നു മനുഷ്യജന്‍മങ്ങള്‍ 


മഴ വന്നു ഡാമിന്റെ ഭിത്തിയില്‍ തട്ടുമ്പോള്‍ 
മലയാളി മക്കളെ നെഞ്ചു പിടക്കുന്നു
കദനം നിറയുന്നു കണ്ണു നിറയുന്നു
വരുന്നൊരു നാളിന്റെ ഭീതിയില്‍ വാഴുന്നു


വെള്ളമില്ലാതുള്ള  ഗന്ധക  ഭൂമിക്കു 
വെള്ളത്തിന്നായുള്ള താക്കീത് കേട്ടിട്ടു
വെള്ളവും ഗര്‍ഭം ധരിച്ചുള്ള ഡാമിത്
ഞെട്ടുന്നു പൊട്ടുന്ന പാകത്തിലാണിത്


വര്ഷം കഴിഞ്ഞു അവധി കഴിഞ്ഞു 
താങ്ങുവാനാകുന്ന നാളും കഴിഞ്ഞു
ഇനിയൊരു ദുരന്തത്തിന്‍ കണ്ണിയായിട്ടു 
എന്തിനായ് എന്നെ പ്രതിശ്ട്ടിപ്പു  നിങ്ങള്‍ 


ഇത്രയും നാളുകള്‍ നല്കിയ നന്മകള്‍ 
നാടിന്നു കിട്ടിയ ഊഷ്മള  നാളുകള്‍
ഒന്നും മറക്കല്ലേ തമിഴിന്റെ മക്കളെ 
ഇന്നീ മണിന്റെ ദുഖവും  ഓര്‍ക്കനെ 


മലയാളി മക്കളെ ദു ഖ മകറ്റുവാന്‍  
മാമല നാടിന്റെ വേദന മാറ്റുവാന്‍
കാത്തിരിക്കുന്നു നല്ലൊരു വാക്കിന് 
നീതി പീഠത്തിന്റെ  നീതിക്കു വേണ്ടി 

2012..........


2012 ?
അവരെന്‍റെ കാലില്‍ ചങ്ങലയിട്ടു 
കണ്ണിലും കാതിലും സീല് പതിച്ചു
ചുണ്ടിലൊരിത്തിരി മധുരം പകര്‍ന്നു
ആരാണിവര്‍ ?
ആകാശത്ത് നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്നു 
കടലിന്റെ ഇരംബങ്ങള്‍ കാതില്‍ പതിക്കുന്നു
പാതിരാക്കോഴി ഉച്ചത്തില്‍ കൂവുന്നു 
കാലന്‍ പോത്തിന്‍ പുറത്തേറി വരുന്നു 
ആരെയാണ് തെരയുന്നത് ?
ബന്ധ നമറ്റിച്ചു തിരിച്ചു നടക്കുമ്പോള്‍ 
കാണാമറയത്തെക്കെല്ലാം മറയുമ്പോള്‍ 
താങ്ങാത്ത ഭാരവും പേറി പോകുമ്പോള്‍ 
നിഴലുകളില്ലാത്ത ഞാന്‍ ...........
എങ്ങോട്ടേക്കാണീ യാത്ര ?

2012


2001---2012


പുതുവര്‍ഷം വരികയായ് 
പിന്നിട്ട നാളുകള്‍ 
നമ്മുടെ വയസ്സിന്റെ 
എണ്ണം കൂട്ടുന്നു.
വരും വര്ഷത്തെ 
വരവേല്‍കുമ്പോള്‍ 
എന്താണ് 
നീ ലോകത്തിന് സമ്മാനിച്ചത്.   

വഴി


വഴി 


വാക്കുകള്‍
വഴി പറഞ്ഞപ്പോഴും 
കാതുകള്‍ 
കേള്‍ക്കാതെ നിന്നു.
ചുവടുകള്‍ 
പിഴച്ചപ്പോള്‍ 
മൊഴിയുകയായി ഞാന്‍ 
തെരയുകയാണ് ഞാന്‍ 
ഏതാണ് ആ വഴി ?