അതങ്ങനെയാണ്
======================
അവർ
പണ്ടേ പുരോഗമനക്കാരാണ്.
മതത്തിലും രാഷ്ട്രീയത്തിലും
ജീവിതത്തിലും.
അതിനാലാവർ
ഇത്തിരി മുന്നേ പായും.
പഴഞ്ചന്മാരായ ഞങ്ങൾ
പഴമക്കാർ പറഞ്ഞതും പറഞ്ഞു
അങ്ങിനെയങ്ങു പോകും.
എന്നാൽ
അരികത്തെത്തിയാൽ
അവരും ഞങ്ങളും തമ്മിൽ
ഒപ്പത്തിനൊപ്പമാണ്.
അതാണിവിടെ
മതവും രാഷ്ട്രീയവും
പുളിച്ചു പോകാതെ
മധുരിച്ചു നിൽക്കുന്നത്.
======================
അവർ
പണ്ടേ പുരോഗമനക്കാരാണ്.
മതത്തിലും രാഷ്ട്രീയത്തിലും
ജീവിതത്തിലും.
അതിനാലാവർ
ഇത്തിരി മുന്നേ പായും.
പഴഞ്ചന്മാരായ ഞങ്ങൾ
പഴമക്കാർ പറഞ്ഞതും പറഞ്ഞു
അങ്ങിനെയങ്ങു പോകും.
എന്നാൽ
അരികത്തെത്തിയാൽ
അവരും ഞങ്ങളും തമ്മിൽ
ഒപ്പത്തിനൊപ്പമാണ്.
അതാണിവിടെ
മതവും രാഷ്ട്രീയവും
പുളിച്ചു പോകാതെ
മധുരിച്ചു നിൽക്കുന്നത്.

