സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Saturday, March 10, 2012

പ്രതീക്ഷയില്‍

വാക്കും വരികളും
മാത്രമാണ്
എന്റെ കയ്യിലുള്ളത്. 
ചുവന്നയീ മണ്ണില്‍ 
തളിര്‍ക്കുമോ
തളിരുകള്‍.., 
പൂക്കുമോ  
പൂവുകള്‍. . 

Friday, March 9, 2012

ഞാന്‍

നഗ്നനാണ് 
ഞാനീ പെരുവഴിയില്‍..
നാണം മറയ്ക്കാന്‍ 
ഒരു കീറത്തുണിയെങ്കിലും
വലിച്ചെറിഞ്ഞു തരിക .
പുറം തിരിഞ്ഞു നടക്കാതെ 
ദയയുടെ 
നനവാര്‍ന്ന കണ്ണുകള്‍ക്കായ്
ഈ വഴിയില്‍ ............

ഉറക്കില്‍


ഉറക്കത്തില്‍ 
കിനാവുകള്‍

എന്നെ തേടിയെത്തിയില്ല.

അതിനാല്‍

ഈ ഉറക്കം
എന്‍റേതു മാത്രമാണ്…

Thursday, March 8, 2012

ഒരുത്തന്‍

പേരും 
പെരുമയും 
ഉണ്ടാക്കുന്നവരും,
പേരിനൊപ്പം 
പേരുദോഷം
വരുത്തുന്നവരും,
പെരുത്തുള്ള
ഈ നാട്ടില്‍
ഞാനുമുണ്ടോരുത്തന്‍.

മൂത്രപ്പുര

പുകയോടൊപ്പം 
പകയാണോ 
ഈ മൂത്രപ്പുരയ്ക്ക് ?

ദുര്‍ഗന്ധമേറ്റു
പുറത്തേക്കു 
തള്ളി മാറ്റിയ 
എന്റെ മൂക്കിനു 
പിഴച്ചോ !
കയറുന്നു ഒരു കുറേപ്പേര്‍
എന്റെ മുന്നാലെ.
ആവശ്യം നിര്‍വഹിച്ചു
വരുന്നവരുടെ മുഖത്ത്
ഭാവമാറ്റമൊന്നുമില്ല.
എന്തെ
എന്റെ മൂക്കിനു
രോഗമോ
ദേഷ്യമോ
എന്താണീ മൂത്രപ്പുരയോടു........

nokkukuthi


നോക്കാം നോക്കുകുത്തിയെ
നോക്കിയിരിക്കാം നോക്ക്കുത്തിയെ
നോക്ക് കുത്തിയായി മാറുന്നതും
നോക്കിയിരിക്കാം
ഒരു നോക്ക് കുത്തിയെ പോലെ