സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Monday, April 30, 2012

ഇത്തിരി




ഒരു കുറെ കാര്യങ്ങള്‍
ഒന്നായി പറയുന്നതിലും
ഒരു വലിയ കാര്യം
ഒരു വട്ടം ചെറുതായി
പറഞ്ഞാല്‍ .............

Sunday, April 29, 2012

കുറുക്ക്


കുറുക്കു വഴികളാണ്
കുറിച്ച് വന്നതും
കുറിച്ച് പഠിച്ചതും.
കുറുക്കു വഴികള്‍ താണ്ടി
കുടുക്കിലാണ്
കുടുങ്ങിയതവസാനം.

ഇഷ്ട്ടം




മരണത്തെ
ഭയമില്ലായിരുന്നു.
അരികിലെത്തിയപ്പോള്‍
ജീവിതം
ഇഷ്ട്ടമായി
തുടങ്ങിയിരുന്നു.

മഴ


മഴയെ കാത്തു
മുതുകത്തൊരു
മുഴവന്നെ
മുഴയെടുക്കാന്‍
മഴുവുമായൊരു
മുയല്‍ വന്നെ.

ഉണ്ട

ഊട്ടുപുരയില്‍ 
ഉണ്ടൊരുത്തന്‍
ഉണ്ടുണ്ടവന്‍
ഉണ്ടപോലെയായവന്‍

ഞാന്‍ കണ്ടത്


ചാത്തന്‍ വീട്ടിലെ സ്ഥിരം തൊഴിലാളിയാണ്. ഇടിച്ചെടുത്ത മുറുക്കാന്‍ പല്ല് കളില്ലാത്ത  മോണയില്‍ ഉരുട്ടിയുരുട്ടി തോളത്തു കൈക്കോട്ടുമായി തൊപ്പി വെച്ചതുപോലെ മുടി ക്രോപ് ചെയ്ത ചാത്തച്ചന്റെ വരവ് കാലത്തെ സ്ഥിരം  കാഴ്ചയാണ്. മഴയത്താണെങ്കില്‍ ഒരു തൊപ്പിക്കുടയും.


രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഞങ്ങളുടെ വീട്ടിലെ ആലയിലും പറമ്പിലുമായി  സ്ഥിരമായി ചത്തച്ചനുമുണ്ടാകും. ആലയിലെ ചാണകം നീക്കല്‍, പശുവിന്റെ പാല്‍ കറക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് ശേഷമാണ് പറമ്പിലേക്ക് പ്രവേശിക്കുക.


പറമ്പിലെ കൃഷിപ്പണി അദ്ദേഹത്തിന്റെ ഇഷ്ട്ടാനുസരനമാണ് നടക്കുക. മഴക്കാലമാകുംപോഴേക്കും പുതിയ തെങ്ങുകള്‍ കുഴിച്ചിടുക, തെങ്ങിന് വളമിടുക, വാഴ, ചേമ്പ്, മഞ്ഞള്‍, കൂവ, കപ്പ, കുരുമുളക് തുടങ്ങിയ നാട്ടീല്‍ ഉല്‍പ്പന്നങ്ങളും ചാത്തച്ചന്‍ നാട്ടു പിടിപ്പിക്കും. രാവിലെ തുടങ്ങുന്ന ജോലികള്‍ക്കിടയില്‍ ചായയും ചോറും കഴിക്കുന്നത്‌ ഞങ്ങളുടെ വീട്ടി നിന്ന് തന്നെയാണ്.


ചാത്തച്ചന്റെ ഭാര്യ മാതാമ്മയും വീട്ടിലെ സ്ഥിരം തൊഴിലാളിയാണ്. അകത്തും പുറത്തുമുള്ള ജോലികളെല്ലാം മാതാമ്മ ദിവസമിടവില്ലാതെ വന്നു ചെയ്യും. മറ്റു പ്രധാന ജോലികളില്ലെങ്കില്‍ പറമ്പിലെ ജോലികള്‍ക്ക് ചാത്തച്ചന്‌ കൂട്ടായി മാതാമ്മയും ഉണ്ടാകും.


നെല്ല് കൊയ്ത്തിന്റെ കാലം വന്നാല്‍ ചാത്തച്ചനും മാതാമ്മയ്ക്കും പിടിപ്പതു ജോലിയായിരിക്കും. രണ്ടു പേരുമപ്പോള്‍  വീട്ടുകാരായി മാറി  മറ്റു തൊഴിലാളികളെ നിയന്ത്രിക്കുന്നതും ഇവരായിരിക്കും. കളമൊ രുക്കുക, മുറ്റം ചാണകം തെളിച്ചു ഉണക്കിയെടുക്കുക എന്നതൊക്കെ രസകരമായ അനുഭവമായിരുന്നു. 


ചാത്തനും മാതാമ്മയ്ക്കും  ഒരു പ്രത്യേകത കൂടെയുണ്ടായിരുന്നു. തയ്ച്ച വസ്ത്രങ്ങള്‍ അവര്‍ ധരിച്ചിരുന്നില്ല. ഒറ്റ മുണ്ടും തോര്‍ത്തുമാണ്‌ ചാത്തച്ചന്റെ വേഷം മാതാമ്മ യാകട്ടെ  ഉടുമുണ്ടിന്  മേലെ ഒരു മേല്‍ മുണ്ട് വാരി പുതയ്ക്കും.  


ഞങ്ങളുടെ വീട്ടിലെത്തുന്നതോടെ രണ്ടുപേരുടെയും രണ്ടാം മുണ്ട് അപ്രത്യക്ഷമാകും. മാറ് മറക്കാതെ നില്‍ക്കുന്ന മാതാമ്മയെ നോക്കി നില്‍ക്കുമ്പോള്‍ മോനെ മുല കുടിക്കുന്നോ എന്ന് തമാശയായി ചോദിക്കുമ്പോള്‍ ഞാന്‍ അകത്തു ഓടി ഒളിക്കും.


പ്രായമായ മാതാമ്മയുടെ മുലയുടെ സൌന്ദര്യം ഞാന്‍ ആസ്വദിക്കുക  അവര്‍ മുറ്റമടിക്കുമ്പോഴാണ്. ക്ലോക്കിന്റെ പെന്റുലം ആടുന്നതുപോലെ നീണ്ടു തൂങ്ങിയ മുലയുടെ ചലനം മുറ്റമടിച്ചു തീരുന്നതുവരെ കോലായില്‍ നിന്ന് ഞാന്‍ നോക്കി നില്‍ക്കും.           


തറവാട് വീടിന്റെ രൂപം മാറി. ഓലമേഞ്ഞ വീട് പുതുക്കി ഓടു വെച്ചു. ചാണകം തളിച്ച് മിനുസപ്പെടുത്തിയിരുന്ന അകത്തളത്തില്‍ ടൈലുകള്‍ വന്നു. ചുവരോട് ചേര്‍ന്ന് നിന്നിരുന്ന പത്തായങ്ങള്‍ അപ്രത്യക്ഷമായി. ചാത്തച്ചനും മാതാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല.


ഇന്ന് മകന്‍ മുടി വെട്ടി വന്നപ്പോള്‍ ചാത്തച്ചനെ എനിക്കൊര്‍മവന്നു. മങ്കി ക്രോപ് എന്ന് വിളിച്ചിരുന്ന ആ രൂപം ചത്തച്ചനില്‍ മാത്രമാണ് ഞാന്‍ അന്ന് കണ്ടിരുന്നത്‌. അതിന്നു ഫഷനായിരിക്കുന്നു. മാപ്പിളമാരാരും അത് അനുകരിച്ചിരുന്നില്ല.


മാപ്പിളമാര്‍ മുടി മൊട്ടയടിച്ചു നടന്നിരുന്ന കാലം. മുടി വെച്ചാല്‍ ഖാഫിറാ ണെന്നു പറഞ്ഞിരുന്നു. മുടി നീട്ടി ആരെങ്കിലും ടൌണില്‍ വന്നാല്‍ അവനെ ബാര്‍ബര്‍ ഷാപ്പില്‍ കയറ്റി മൊട്ടയടിച്ചു വിടുമായിരുന്നു.


അതൊക്കെ അന്ന്. ഇന്ന് പ്രവാചകന്‍റെ മീറ്ററോളം നീളം വരുന്ന തിരുകേശവുമായി ഊര് ചുറ്റുന്ന അവരുടെ പിന്‍ഗാമികളുടെ കാലവും എന്‍റെ  കണ്മുന്നിലെ കടന്നു പോകുന്നു.         

ലേഖകന്‍: വേര്‍പാട്

ലേഖകന്‍: വേര്‍പാട്

Thursday, April 26, 2012

പുരക്കാരന്‍




നാഥനില്ലാത്ത
നാദം നിലച്ച
നാട്ടുകാരനാണ്
നാലാള്‍ കൂടുമ്പോള്‍
നാണിച്ചിടെണ്ട
നാട്ടുകാര്യങ്ങള്‍
നാണമില്ലാതെ
നാം പറഞ്ഞിടുന്നു.
നാളെയൊരു
നാള്‍ വരുമന്ന്
നമ്മുടെ
നാവും ചുണ്ടും
നനവ്‌ വറ്റി
നില്‍ക്കുന്നുണ്ടാവുമപ്പോള്‍.
നിറമിഴികളന്നു
നമ്മുടേത്‌ മാത്രമായ്
നനഞ്ഞിരിക്കും.

ഇവിടെ ഇങ്ങനെയുമുണ്ട്



                             നൂറു വര്‍ഷത്തിലധികം പഴക്കം  ചെന്ന ഇന്നും പ്രൌഡിയോടെ തലയുയര്‍ത്തി ഖബറിസ്ഥാനോട് ചേര്‍ന്നു  നില്ക്കുന്ന എന്റെ നാട്ടിലെ ജുമാ മസ്ജിദ്. കെട്ടി ഉയര്‍ത്തിയ എട്ടോളം ഖബറുകള്‍ പള്ളികകത്തു തന്നെയുണ്ട്. തച്ചു ശാസ്ത്ര പ്രകാരം പണിത പള്ളിക്ക് മോഡി കൂട്ടുവാന്‍ ശില്പ ചാതുര്യം വിളിച്ചോതുന്ന മിമ്പറും ഘോവണിയും മച്ചും വാതിലുകളും ഈ പള്ളിക്ക് സ്വന്തം.  സുന്നി വിഭാഗത്തിന്റെ പള്ളിയാണെങ്കിലും  ഇവിടെ ദര്സുകള്‍ നടത്തിയ മഹത്തുക്കളുടെ നേരറിവിനാല്‍ നാളിതു വരെ നേര്‍ചകളോ ഉറൂസുകളോ നടന്നിട്ടില്ല. 


എല്ലാവരെയും ഉള്‍ക്കൊള്ളാനും സ്വീകരിക്കാനുമുള്ള നന്മ നിറഞ്ഞ മനുഷ്യര്‍ വാഴുന്ന നാട്. പുരാതന സംസ്ക്കാരങ്ങള്‍  മറഞ്ഞു പോകുമ്പോഴും പഴമയോടു ചേര്‍ന്നു നിന്ന് സ്നേഹം കാംഷിക്കുന്ന നല്ല മനുഷ്യരുടെ  നാട്. 


ഈ പള്ളിയോടു ചേര്‍ന്നു തന്നെ വളരെ വിശാലമായതും സുലഭമായി ശുദ്ധ ജലം ലഭിക്കുന്നതുമായ ഒരു കുളമുണ്ട്. ഇടക്കാലത്ത് പുതുക്കി സിമന്റ്‌ തേച്ചു മിനുക്കിയ കല്‍പടവുകള്‍. അതില്‍ നീന്തി തുടിച്ച പലരും ഇതോടെ ചേര്‍ന്ന ഖബറിസ്ഥാനില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. ഇതൊന്നുമറിയാതെ പുതിയ തലമുറകളും ഇവിടെ നീന്തല്‍ പഠിക്കാനും അഭ്യാസ പ്രകടനത്തിനും വരുന്നു 


    അന്യ ദേശത്ത് നിന്ന വന്ന ഒരു പുണ്യാത്മാവാണ് ഈ പള്ളി നിര്‍മ്മാണത്തിനു നേതൃത്വം കൊടുത്തതും നിര്‍മ്മിച്ചതും. വര്ഷം നൂറു കഴിഞ്ഞെങ്കിലും ഇന്നും പള്ളി കേടു പാടുകള്ളില്ലാതെ നില കൊള്ളുന്നു . 



ഈ പള്ളിയെ പോലെ ഇതിന്റെ ഭരണകര്താക്കള്‍ക്കുമുണ്ടൊരു  പ്രത്യേകത. നാട്ടിലെ പ്രമുഖരായ നാല് കുടുംബത്തിലെ കാരണവന്മാരാണ് ഇത് പരിരക്ഷിച്ചു പോന്നത്. കാലം ഇത്രയും കഴിഞ്ഞെങ്കിലും ഇന്നും ആ  കുടുംബത്തിന്റെ  താവഴികളാണ്  ഭരണകര്‍ത്താക്കള്‍. മരുംമാക്കതായ സമുദായം മുസ്ലിം സമുദായത്തില്‍ നിലവിലില്ലെങ്കിലും ഇവ്ടുത്തെ ഭരണധിപന്മാരായി വരുന്നവര്‍  മരുമക്കളാണെന്നതാണ് ഇവിടുത്തെ പ്രത്യേകത . 


പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുക്ക്രിമാരും, നമസ്ക്കാരത്തിനു നേത്രത്വം കൊടുക്കുന്ന ഖാളിയും, ഖബര്‍ കുഴിക്കുന്ന ഖബറനും, വെള്ളം കോരി ഹൌളില്‍ വെള്ളം നിറക്കുന്ന തന്നീന്‍കോരിയും, ഇവിടുത്തെ ചരിത്രത്തോട് ഒട്ടി നില്‍ക്കുന്നു. കുല തൊഴില്‍ പ്ലേ അതിന്റെ വേരറ്റു പോകാതെ ഈ പ്രദേശത്ത് ഇവരുടെ തലമുറ ഇന്നും ജീവിക്കുന്നു.


ഗള്‍ഫ്‌ പണത്തിന്റെ സാധീനം ശക്തമായ രൂപത്തില്‍ ആധിപത്യം നേടുമ്പോഴും ഈ പള്ളിയും അതിന്റെ ചുറ്റുപാടുകളും പഴയതിനെ ഓര്‍മിക്കാനും പുതിയതൊന്നും ചുമലിലേറ്റാനും തയ്യാറാകാതെ നിലകൊള്ളുന്നു.


തലമുറകളായി അനുഭവിച്ച സുഖങ്ങളും നേടിയ അറിവുകളും ഇവിടുത്തെ കുളത്തിന്റെ അതിരുകള്‍ക്കും ഈ പള്ളിയുടെ ചുവരുകള്‍ക്കുമുള്ളിലാണെന്ന് വിശ്വസിച്ചു വരുന്നു. അതിനാല്‍ ഈ സര്‍വകലാശാല മന്ദിരം പുതിയതൊന്നും പറയാന്‍ ഇഷ്ട്ടപെടാതെ ഉച്ചത്തില്‍ വിളിച്ചു പറയുന്ന ശബ്ദ മലിനീകരണ യന്ദ്രമില്ലാതെ ഇനിയും ഏറെ കാലം ഇങ്ങനെ തല ഉയര്‍ത്തി നില്‍ക്കുമോ???  

വഴി



വാക്കുകള്‍ 
വഴി പറഞ്ഞപ്പോഴും 
കാതുകള്‍ 
കേള്‍ക്കാതെ നിന്നു.
ചുവടുകള്‍ 
പിഴച്ചപ്പോള്‍ 
മൊഴിയുകയായി ഞാന്‍ 
തെരയുകയാണ് ഞാന്‍ 
ഏതാണ് ആ വഴി ?

റിസള്‍ട്ട്


ഇന്നലെ
ഉറക്കം തരാതെ
മനസ്സു
വല്ലാതെ ശല്യപ്പെടുത്തി.
ഇന്ന്
മകന്‍റെ റിസല്‍ട്ടാണ്.
അവനാകട്ടെ
അടുത്ത്
സുഖമായി
ഉറങ്ങുകയും ചെയ്തു.

Sunday, April 22, 2012

അമ്മയ്ക്ക് സ്നേഹപൂര്‍വ്വം


അമ്മേ
എനിക്കെന്തൊക്കെയോ 
പറയണമെന്നുണ്ട്.
പൊക്കിള്‍ കൊടിയിലൂടെ 
അമ്മ എനിക്കുതരും 
അന്നം എനിക്ക് വേണ്ട.
കണ്ണുകള്‍
എന്തോ തേടുകയാണ്.
അമ്മയുടെ
ഹൃദയത്തിന്റെ 
താളത്തിനൊത്ത് എനിക്കുമുണ്ടൊരു വിങ്ങല്‍.
സമയമാകുന്നുവെന്നും 
എനിക്കുടനെ 
പുറത്ത് കടക്കാനുള്ളതാണെന്നും 
തോന്നിത്തുടങ്ങി.
എവിടെ നിന്നോ ഒരു തള്ളല്‍ 
എനിക്കനുഭവപ്പെടുന്നു .
അമ്മയ്ക്കെന്നെ പറഞ്ഞയയ്ക്കാന്‍ 
ധൃതിയായി തുടങ്ങി...

Monday, April 16, 2012

THINGAL


എല്ലാവരും എഴുന്നേറ്റോ
ശുഭ ദിനം നേരുന്നു
തിങ്കളായതിനാല്‍  
തിരക്ക് കൂടും,
എങ്കിലും
ഞാനിവിടെ കാത്തിരിപ്പുണ്ടാകും
നിങ്ങളുടെ ദിവസം

ആഘോഷം


കമ്പിത്തിരി പൂത്തിരി നിറയെ
കത്തുന്നിന്നൊത്തിരി  നേരം
കാണുന്നത് ചുറ്റും നിന്ന്
കുട്ടികളീ മുറ്റത്തിന്നു.
ആഘോഷം നിറമാഘോഷം
നിറയുന്നു സന്തോഷത്താല്‍
കൈകൊട്ടിപാട്ടുകളുണ്ട്
കെസ്സുകള്‍ മൂളുന്നുണ്ട്

പുത്തനുടുപ്പുകളിടു
സുന്ദരിക്കുട്ടികളിവിടെ
പഞ്ചാരപ്പാല്‍പ്പായസ്സം  
നുണയുന്നു പുഞ്ചിരിയാലെ.
ആഘോഷം നിറമാഘോഷം
നാടിന്‍റെ സുന്ദരനിമിഷം
എല്ലാരും പാടുന്നുണ്ട്
എല്ലാരും ആടുന്നുണ്ട്

ഒത്തിരി നേരമതായി
ഉമ്മറക്കൊലായയില്‍
ചാരുകസേരയില്‍ ചാരി
കാഴ്ചകള്‍ കാണുന്നുണ്ട്
ആഘോഷം നിറമാഘോഷം
ആവേശം തിരതല്ലുന്നു
എല്ലാരും ആമോദത്താല്‍
കഴിയുന്നൊരു ദിനമാണിന്ന്

Tuesday, April 10, 2012

NIRANILAVE: ബെല്‍ബോട്ടം

NIRANILAVE: ബെല്‍ബോട്ടം: ബെല്‍ബോട്ടം പാന്‍റ്, അതെനിക്ക് ഒരു അനുഗ്രഹമായിരുന്നു.എനിക്കു അഞ്ചു വയസ്സിലായിരുന്നു പോളിയോ വന്നത്. ബാപ്പ ഭിഷഗ്വരനായിരുന്നുവെങ്കിലും, ആ കാല...

ബെല്‍ബോട്ടം



ബെല്‍ബോട്ടം പാന്‍റ്, അതെനിക്ക് ഒരു അനുഗ്രഹമായിരുന്നു.എനിക്കു അഞ്ചു വയസ്സിലായിരുന്നു പോളിയോ വന്നത്. ബാപ്പ ഭിഷഗ്വരനായിരുന്നുവെങ്കിലും, ആ കാലത്ത് പോളിയോ വാക്സിന്‍ നിര്‍ബന്തമായി കൊടുത്തിരുന്നില്ല. 1966 ല്‍ ആണ് വ്യാപകമായി പോളിയോ പടര്‍ന്ന് പിടിച്ചത്. അതില്‍ ഞാനും ഒരു ഇരയായി
അതിന്റെ പ്രയാസം നടത്തത്തില്‍ മാത്രമല്ല എനിക്കു അനുഭവിക്കേണ്ടി വന്നത്. പാന്‍റ് ഇടുക എന്നത് വളരെ സാഹസകരമായ ഒരു യത്നമായിരുന്നു. ഒരു കാലില്‍ വളരെ പണിപ്പെട്ടായിരുന്നു പാന്‍റ് വലിച്ചു കയറ്റുക. അതിന്നൊരു പരിഹാരമായി ബെല്ല് അല്പ്പം വലുതാക്കിയായിരുന്നു തയ്പ്പിച്ചിരുന്നത്. അതാകട്ടെ അന്ന് ഫാഷനുമല്ല. എല്ലാ കുട്ടികളും ടൈറ്റായി പാന്‍റുമിട്ട് സുന്ദരകുട്ടപ്പന്‍മാരയി വിലസുമ്പോള്‍ അവര്‍ എന്നെ നോക്കി ഉള്ളില്‍ ചിരിക്കുന്നത് ഞാന്‍ അറിയാറുണ്ട്. ഇത് മനസ്സില്‍ ഒരു നൊമ്പരമായി കൊണ്ടുനടന്നു.
എന്നാല്‍ എനിക്കു അനുഗ്രഹമായി ബോട്ടം വലുതായി വന്നു. കോളേജില്‍ ചേരുമ്പോഴേക്കും 32 ഇഞ്ചു ബെല്‍ബോട്ടം പാന്‍റ് പുറത്തിറങ്ങി. അതെനിക്ക് അനുഗ്രഹമായി. ബെല്‍ബോട്ടം പാന്‍റ് ഇട്ടു കൂടുകാരോടൊത്തു ഞാനും വിലസി.
ജയന്റെ ബെല്‍ബോട്ടം പാന്റും ആടിന്റെ ചെവിപോലത്തെ കോള റുള്ള ഷര്‍ട്ടും ഫാഷനായ കാലം. ഇപ്പോള്‍ അന്നത്തെ ഫോട്ടോകള്‍ എടുത്തു നോക്കുമ്പോള്‍ ജാള്യത.
മമ്മൂട്ടി ബെല്‍ബോട്ടവുമായി വരുന്നു .......... ഇനി ഞാനെന്തു ....

പാപി


പലവുര പലരും പലതും പറഞ്ഞു
പലരോടിതായിട്ടു ഞാനും പറഞ്ഞു
പറയേണ്ടതല്ലെന്നറിഞ്ഞതില്‍ പിന്നെ
പിടിവിട്ടു പോയത് ഞാനാണ് പിന്നെ
പാപമാണെന്നറിഞതിന്നാലെ
പോയി ഞാന്‍ പാപം കഴുകിക്കളയാന്‍
പാപമീ മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍
പൊന്തുന്നു പിന്നെയും പിന്നെയും പിന്നെ
പണിപെട്ട് പടുത്തങ്ങുയര്‍ത്തിയ ശില്‍പ്പം
പൊട്ടിത്തകര്ന്നുപോയ് മനസ്സിന്റെയുള്ളില്‍
പടുത്തങ്ങുയര്ത്തുവാനാകുമോ ഇന്നി
പെണ്ണതിന്‍ പേരില്‍ ചാര്‍ത്തിയ ദുഃഖം

ദൂരം



അകലെയുള്ളത്
അരികില്‍ വരുന്നു.
അരികിലുള്ളത് 
അകലത്തിലാകുന്നു 

തിങ്കള്‍


യാത്ര തുടങ്ങട്ടെ .
പ്രവര്‍ത്തി ദിനത്തിന്റെ 
ആരംഭമാണിന്നു.
ആരെല്ലാമോ 
എന്നെ കാത്തിരിക്കുന്നുണ്ട്.
ഞാനും ആരെയൊക്കെയോ 
തെരയാനുള്ള 
ഒരുക്കത്തിലാണ് 

കൂട്ടുകാരന്‍



കൂട്ടുകാരനും  കൂട്ടുകാരികളും 
കൂടിയുള്ള ,
കൂട്ടത്തില്‍ കൂട്ടുകൂടാന്‍ 
കൂട്ടുകാരന്‍ കൂട്ടുവരുന്നു. 
കൂട്ടില്ലേ ,
കൂട്ടുകാരെ കൂട്ടുകാരികളെ. 

തിരക്കില്‍



തിരക്കില്ലത്തവനും
തിരക്കുള്ളയീ നാട്ടില്‍
തിരക്കൊഴിഞ്ഞ സമയത്ത്
തിരക്കണമെനിക്കു
തിരക്കില്ലത്തോരുത്തനെ.

ശനി



ശനി
ശരിയല്ലെന്നും
ശരിയാക്കാമെന്നും
ശനിപിടിച്ചോരുത്തന്‍

കൂട്



ചൂട്

മനസ്സിനാണ്‌,

ദേഹത്തിനല്ല.

തണുപ്പിനു

പാര്‍ക്കാന്‍… 

എന്റെ സുഹൃത്തിന്


ജനനം മറക്കാതിരിക്കാന്‍
ഒരു ദിവസം.
മരണം ഓര്‍മിക്കാന്‍
അവനില്ലല്ലോ,
അതിനാല്‍
ഈ ദിനം
നന്മക്കായ്
ഉള്ളതാകട്ടെ