സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Thursday, April 26, 2012

ഇവിടെ ഇങ്ങനെയുമുണ്ട്



                             നൂറു വര്‍ഷത്തിലധികം പഴക്കം  ചെന്ന ഇന്നും പ്രൌഡിയോടെ തലയുയര്‍ത്തി ഖബറിസ്ഥാനോട് ചേര്‍ന്നു  നില്ക്കുന്ന എന്റെ നാട്ടിലെ ജുമാ മസ്ജിദ്. കെട്ടി ഉയര്‍ത്തിയ എട്ടോളം ഖബറുകള്‍ പള്ളികകത്തു തന്നെയുണ്ട്. തച്ചു ശാസ്ത്ര പ്രകാരം പണിത പള്ളിക്ക് മോഡി കൂട്ടുവാന്‍ ശില്പ ചാതുര്യം വിളിച്ചോതുന്ന മിമ്പറും ഘോവണിയും മച്ചും വാതിലുകളും ഈ പള്ളിക്ക് സ്വന്തം.  സുന്നി വിഭാഗത്തിന്റെ പള്ളിയാണെങ്കിലും  ഇവിടെ ദര്സുകള്‍ നടത്തിയ മഹത്തുക്കളുടെ നേരറിവിനാല്‍ നാളിതു വരെ നേര്‍ചകളോ ഉറൂസുകളോ നടന്നിട്ടില്ല. 


എല്ലാവരെയും ഉള്‍ക്കൊള്ളാനും സ്വീകരിക്കാനുമുള്ള നന്മ നിറഞ്ഞ മനുഷ്യര്‍ വാഴുന്ന നാട്. പുരാതന സംസ്ക്കാരങ്ങള്‍  മറഞ്ഞു പോകുമ്പോഴും പഴമയോടു ചേര്‍ന്നു നിന്ന് സ്നേഹം കാംഷിക്കുന്ന നല്ല മനുഷ്യരുടെ  നാട്. 


ഈ പള്ളിയോടു ചേര്‍ന്നു തന്നെ വളരെ വിശാലമായതും സുലഭമായി ശുദ്ധ ജലം ലഭിക്കുന്നതുമായ ഒരു കുളമുണ്ട്. ഇടക്കാലത്ത് പുതുക്കി സിമന്റ്‌ തേച്ചു മിനുക്കിയ കല്‍പടവുകള്‍. അതില്‍ നീന്തി തുടിച്ച പലരും ഇതോടെ ചേര്‍ന്ന ഖബറിസ്ഥാനില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. ഇതൊന്നുമറിയാതെ പുതിയ തലമുറകളും ഇവിടെ നീന്തല്‍ പഠിക്കാനും അഭ്യാസ പ്രകടനത്തിനും വരുന്നു 


    അന്യ ദേശത്ത് നിന്ന വന്ന ഒരു പുണ്യാത്മാവാണ് ഈ പള്ളി നിര്‍മ്മാണത്തിനു നേതൃത്വം കൊടുത്തതും നിര്‍മ്മിച്ചതും. വര്ഷം നൂറു കഴിഞ്ഞെങ്കിലും ഇന്നും പള്ളി കേടു പാടുകള്ളില്ലാതെ നില കൊള്ളുന്നു . 



ഈ പള്ളിയെ പോലെ ഇതിന്റെ ഭരണകര്താക്കള്‍ക്കുമുണ്ടൊരു  പ്രത്യേകത. നാട്ടിലെ പ്രമുഖരായ നാല് കുടുംബത്തിലെ കാരണവന്മാരാണ് ഇത് പരിരക്ഷിച്ചു പോന്നത്. കാലം ഇത്രയും കഴിഞ്ഞെങ്കിലും ഇന്നും ആ  കുടുംബത്തിന്റെ  താവഴികളാണ്  ഭരണകര്‍ത്താക്കള്‍. മരുംമാക്കതായ സമുദായം മുസ്ലിം സമുദായത്തില്‍ നിലവിലില്ലെങ്കിലും ഇവ്ടുത്തെ ഭരണധിപന്മാരായി വരുന്നവര്‍  മരുമക്കളാണെന്നതാണ് ഇവിടുത്തെ പ്രത്യേകത . 


പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുക്ക്രിമാരും, നമസ്ക്കാരത്തിനു നേത്രത്വം കൊടുക്കുന്ന ഖാളിയും, ഖബര്‍ കുഴിക്കുന്ന ഖബറനും, വെള്ളം കോരി ഹൌളില്‍ വെള്ളം നിറക്കുന്ന തന്നീന്‍കോരിയും, ഇവിടുത്തെ ചരിത്രത്തോട് ഒട്ടി നില്‍ക്കുന്നു. കുല തൊഴില്‍ പ്ലേ അതിന്റെ വേരറ്റു പോകാതെ ഈ പ്രദേശത്ത് ഇവരുടെ തലമുറ ഇന്നും ജീവിക്കുന്നു.


ഗള്‍ഫ്‌ പണത്തിന്റെ സാധീനം ശക്തമായ രൂപത്തില്‍ ആധിപത്യം നേടുമ്പോഴും ഈ പള്ളിയും അതിന്റെ ചുറ്റുപാടുകളും പഴയതിനെ ഓര്‍മിക്കാനും പുതിയതൊന്നും ചുമലിലേറ്റാനും തയ്യാറാകാതെ നിലകൊള്ളുന്നു.


തലമുറകളായി അനുഭവിച്ച സുഖങ്ങളും നേടിയ അറിവുകളും ഇവിടുത്തെ കുളത്തിന്റെ അതിരുകള്‍ക്കും ഈ പള്ളിയുടെ ചുവരുകള്‍ക്കുമുള്ളിലാണെന്ന് വിശ്വസിച്ചു വരുന്നു. അതിനാല്‍ ഈ സര്‍വകലാശാല മന്ദിരം പുതിയതൊന്നും പറയാന്‍ ഇഷ്ട്ടപെടാതെ ഉച്ചത്തില്‍ വിളിച്ചു പറയുന്ന ശബ്ദ മലിനീകരണ യന്ദ്രമില്ലാതെ ഇനിയും ഏറെ കാലം ഇങ്ങനെ തല ഉയര്‍ത്തി നില്‍ക്കുമോ???  

No comments:

Post a Comment