നാഥനില്ലാത്ത
നാദം നിലച്ച
നാട്ടുകാരനാണ്
നാലാള്‍ കൂടുമ്പോള്‍
നാണിച്ചിടെണ്ട
നാട്ടുകാര്യങ്ങള്‍
നാണമില്ലാതെ
നാം പറഞ്ഞിടുന്നു.
നാളെയൊരു
നാള്‍ വരുമന്ന്
നമ്മുടെ
നാവും ചുണ്ടും
നനവ് വറ്റി
നില്‍ക്കുന്നുണ്ടാവുമപ്പോള്‍.
നിറമിഴികളന്നു
നമ്മുടേത് മാത്രമായ്
നനഞ്ഞിരിക്കും.
No comments:
Post a Comment