പലവുര പലരും പലതും പറഞ്ഞു
പലരോടിതായിട്ടു ഞാനും പറഞ്ഞു
പറയേണ്ടതല്ലെന്നറിഞ്ഞതില്‍ പിന്നെ
പിടിവിട്ടു പോയത് ഞാനാണ് പിന്നെ
പലരോടിതായിട്ടു ഞാനും പറഞ്ഞു
പറയേണ്ടതല്ലെന്നറിഞ്ഞതില്‍ പിന്നെ
പിടിവിട്ടു പോയത് ഞാനാണ് പിന്നെ
പാപമാണെന്നറിഞതിന്നാലെ
പോയി ഞാന്‍ പാപം കഴുകിക്കളയാന്‍
പാപമീ മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍
പൊന്തുന്നു പിന്നെയും പിന്നെയും പിന്നെ
പോയി ഞാന്‍ പാപം കഴുകിക്കളയാന്‍
പാപമീ മനസ്സിന്റെ ഉള്ളിന്റെയുള്ളില്‍
പൊന്തുന്നു പിന്നെയും പിന്നെയും പിന്നെ
പണിപെട്ട് പടുത്തങ്ങുയര്‍ത്തിയ ശില്‍പ്പം
പൊട്ടിത്തകര്ന്നുപോയ് മനസ്സിന്റെയുള്ളില്‍
പടുത്തങ്ങുയര്ത്തുവാനാകുമോ ഇന്നി
പെണ്ണതിന്‍ പേരില്‍ ചാര്‍ത്തിയ ദുഃഖം
പൊട്ടിത്തകര്ന്നുപോയ് മനസ്സിന്റെയുള്ളില്‍
പടുത്തങ്ങുയര്ത്തുവാനാകുമോ ഇന്നി
പെണ്ണതിന്‍ പേരില്‍ ചാര്‍ത്തിയ ദുഃഖം
No comments:
Post a Comment