സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Thursday, June 28, 2012

ദുഃഖം


ദുഃഖം
വരുന്ന വഴികള്‍
എനിക്ക് നിശ്ചയമില്ല.
അറിയാതെ
അതെന്നടുത്തെത്തും,
വരവറിയിച്ചു
അതകലുകയും.....

Tuesday, June 26, 2012

നിനയ്ക്കായ്




നിന്‍റെ കണ്ണുകളിലെ 
സ്നേഹവര്‍ഷത്തിന്‍ 
സുഖം,
നിന്‍റെ മേനിയിലെ 
അത്തറിന്‍റെ
സുഗന്ധം,
നിന്‍റെ ചുണ്ടിലെ 
ഉമിനീരിന്‍റെ
മധുരം,
എല്ലാം എന്നില്‍ 
പ്രണയത്തിന്‍ 
ചൂടേറ്റുന്നു ............ 

Thursday, June 14, 2012

PURA


എനിക്കെന്റെ നാട്ടുകാര്‍
ഔദാര്യത്താല്‍
ഒരു പുര വെച്ചു തന്നു.
ഗൃഹ പ്രവേശനവും
അവര്‍തന്നെ
നടത്തി തന്നു.
കാലമേറെ കഴിയുംമുമ്പ്‌
വെള്ളമടിച്ചു
പുര പണയത്തിലാക്കി.
അപ്പോള്‍
എനിക്ക് കവിത വന്നു.
പണയപ്പെടുത്തിയ വസ്തു
ജപ്തിയാകുമെന്നുറപ്പായപ്പോള്‍  
വീണ്ടും നോക്കിനിന്നു ഞാന്‍
എന്റെ നാട്ടുകാരെ,
പാവമാണവര്‍
അവരെന്നെ രക്ഷിച്ചു.
ഇനിയും
എനിക്ക് കവിത വരാന്‍..............