സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Tuesday, August 7, 2012

നോമ്പുകാരന്‍


റമളാന്‍  
വ്രതമനുഷ്ടിച്ച് 
പാപങ്ങള്‍ 
കഴുകി കളയുന്ന മാസം.

വിശ്വാസത്തിന്‍റെ
ഭാഗമാണിത് 
ഖുറാനും,ഹദീസും 
പറഞ്ഞു തരുന്നിത്.

എന്നാല്‍;

റമളാന്‍ 
ഒന്ന് മുതല്‍ തുടങ്ങും 
നോമ്പ് തുറ സല്‍ക്കാരങ്ങള്‍.
പണ്ഡിതനും,പാമരനും
ഒരേ സുപ്രയില്‍, 
സമ്പന്നതയുടെ 
അകത്തളത്തില്‍.

മഗരിബിനും 
സുബഹിക്കുമിടയില്‍ 
വിഭവങ്ങള്‍ 
മൃഷ്ടാന്നമടിച്ചു
ഏമ്പക്കമിടുന്നവന്‍
നോമ്പുകാരന്‍ 

രാത്രി നമസ്ക്കാരം 
ഉദരത്തിനാശ്വാസമായി
വീണ്ടും വീണ്ടും
തിന്നാനും കുടിക്കാനും 
ഒരു വ്യായാമം.

സക്കാത്തിനെ 
ചക്കാത്താക്കി 
എരപ്പന്മാരെ 
വാര്‍ത്തെടുക്കുന്നതും   
ഈ മാസത്തില്‍.

കര്‍മവും, വചനങ്ങളും 
ദിശമാറിപ്പോകുന്നു 
വിശ്വാസവും, വിശ്വാസിയും 
അതിനാല്‍ .......     

No comments:

Post a Comment