2012 ?
അവരെന്‍റെ കാലില്‍ ചങ്ങലയിട്ടു
കണ്ണിലും കാതിലും സീല് പതിച്ചു
ചുണ്ടിലൊരിത്തിരി മധുരം പകര്‍ന്നു
ആരാണിവര്‍ ?
ആകാശത്ത് നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്നു
കടലിന്റെ ഇരംബങ്ങള്‍ കാതില്‍ പതിക്കുന്നു
പാതിരാക്കോഴി ഉച്ചത്തില്‍ കൂവുന്നു
കാലന്‍ പോത്തിന്‍ പുറത്തേറി വരുന്നു
ആരെയാണ് തെരയുന്നത് ?
ബന്ധ നമറ്റിച്ചു തിരിച്ചു നടക്കുമ്പോള്‍
കാണാമറയത്തെക്കെല്ലാം മറയുമ്പോള്‍
താങ്ങാത്ത ഭാരവും പേറി പോകുമ്പോള്‍
നിഴലുകളില്ലാത്ത ഞാന്‍ ...........
എങ്ങോട്ടേക്കാണീ യാത്ര ?
No comments:
Post a Comment