സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Wednesday, February 8, 2012

ഓണനാളില്‍


ഓണനാളില്‍

പൂവിളിച്ചോതുന്നു  പൊന്നോമനകള് 
പൊന്നോണ നാളിനെ വരവേല്‍ക്കാനായ്‌  
മുറ്റത്ത്‌ നല്ലൊരു പൂക്കളത്തിന്നായ്  
പൂക്കളിരുക്കുവാന്‍ പോകയാണ് 
നാടിന്‍ വഴികളില്‍ ഒട്ടേറെ പോയിട്ടും 
കണ്ടില്ല പൂവുകള്‍ പൈതങ്ങള്
വേദനിക്കുന്ന മനസ്സുമായ് കുഞ്ഞുങ്ങള്‍
വീട്ടിലെക്കൊന്നായ്‌ തിരിച്ചുവന്നു

ചാരുകസേരയില്‍ അച്ചച്ചനെ കണ്ടു
പരിഭവം ചൊല്ലുന്നു പൈതങ്ങള് 
പൂവില്ലാ  വട്ടികള്‍ ചുറ്റിപ്പിടിച്ചിട്ടു  
സങ്കടം പറയുന്നു കുഞ്ഞുങ്ങള്
ഓര്‍മയില്‍ തിങ്ങുന്ന ഓണക്കഥകളും    
ഓണപ്പാട്ടിന്റെ ഈരടി ചൊല്ലിയും 
മക്കളെ ഒന്നിച്ചു കെട്ടിപ്പിടിച്ചിട്ടു 
സാന്ത്വന വാക്കുകള്‍ ചൊല്ലിടുന്നു


വയലും വരികളും പൂക്കളുമായുള്ള 
നാടിന്‍ കഥകള് കേട്ടിടുമ്പോള്‍
അച്ഛന്‍ വരുന്നുണ്ട്  കവറില്‍ പൊതിഞ്ഞുള്ള 
ചെണ്ടുമല്ലി പൂക്കളുമായ്‌


കുട്ടികള്‍ വട്ടികള്‍ താഴേക്ക്‌ വെച്ച് 
മുറ്റത്തിറങ്ങുന്നു പൂക്കളം തീര്‍ക്കുവാന്‍ 
ചാരുകസേരയില്‍ ചരിക്കിടന്നിട്ടു 
മുങ്ങുന്നതോര്മയില്‍ അച്ചച്ചനങ്ങിനെ

No comments:

Post a Comment