ദാഹം
നോറ്റിരുന്ന നോയംബിന്റെ കാതല്‍
മുറിക്കട്ടെ ഞാനീ തുരുത്തില്‍
വളരുന്ന സ്നേഹത്തിന്‍ വാതില്‍
തുറക്കട്ടെ ഞാനിന്നീ മനസ്സില്‍
അണയാത്ത ദീപത്തിന്‍ നാളം
ചുവരില്‍ നിറമുള്ള ചിത്രങ്ങള്‍ വരയ്പൂ
അടിച്ചുയരുന്നയീ പൊടിക്കാട്ടിനോപ്പം
ചുണ്ടില്‍ ഗസലിന്‍ താളം പിടിപ്പൂ
മൂളുന്ന ഗസലിന്‍ വരികള്‍
ശോകത്തിന്‍ രാഗമിടുമ്പോള്‍
പ്രണയത്തിന്‍ കനലായ് നില്‍ക്കും
ദീപങ്ങള്‍ അനയുന്നുണ്ടിവിടെ
നാഥനെന്നില്‍ വരച്ചിട്ട പാടുകള്‍
ദുഖമായെന്നില്‍ നിറയുമ്പോള്‍
നോക്കുന്നു ഞാനങ്ങകലെ
കാണാത്ത ദൂരത്ത്തിന്‍ അകലെ
കാണുന്ന കാഴ്ചയ്കും ദൂരെ
കേള്‍ക്കാത്ത ശബ്ദത്തിനും അകലെ
വരുന്നുണ്ട് നേരിന്റെ വഴികള്‍
നില്‍ക്കുന്നു വഴികാട്ടി ഈ വഴിയില്‍
ചുവടുകള്‍ മുന്നോട്ടു പോകെ
അറിവിന്‍ വഴികള്‍ തുറന്നു
ദീപ്തമായ് മാറുന്നു ചിത്തം
സ്നേഹത്തിന്‍ ദൂതുമായ്
വരുന്നുണ്ട് നാഥനെന്നരുകില്‍
പ്രണയിക്കയാണ് ഞാനിന്നു
അനശ്വരമീ പ്രഭയില്‍ ലയിക്കാന്‍
ദാഹിക്കയാണ് എന്‍ ചിത്തം
No comments:
Post a Comment