സന്ധ്യാ ദീപത്തിന്‍ ചുറ്റുമിരുന്നിട്ടു
നാമം ജപിക്കുന്ന കുട്ടികളും,
നമസ്കാര പായയില്‍ സുജൂദു കഴിഞ്ഞിട്ട്
ഖുറാനതോതുന്ന കുട്ടികളും,
ഇന്നില്ല കാണുവാന്‍ സന്ധ്യാ നേരത്ത്
കലി കാലമെത്തി എനിക്കൊപ്പമായ്.
ചാത്തനും പൊക്കനും പോയത് പോലെ
ഞാറ്റുവേലയും എന്നെ വിട്ടുപോയി
ഞെട്ടറ്റു വീണ മുല്ലകള്‍ക്കൊന്നും
മണമില്ല കുട്ടികള്‍ പെറുക്കിയില്ല.
കണ്ടം നിറച്ചും കുലച്ചു നില്‍കുന്ന
പൂവംപഴത്തിന്‍റെ മാമ്പിലുള്ള
തേനൊന്നു നുകരുവാന്‍ ദാഹം മാറ്റുവാന്‍
വണ്ടുകള്‍ ഈച്ചകള്‍ വരുന്നതില്ല.
ചാരിയിരിക്കുന്ന ചാരുകസേരയില്‍
മുത്തച്ചനെയും കാണ്‍വതില്ല
ഒന്നിചിരുന്നിട്ടു ചെല്ലം തുറയ്ക്കുന്ന
മുത്തശിയും ഇന്നവിടെയില്ല
നെറ്റിന്റെ ടിവിന്റെ മുമ്പിലിരുന്നിട്ടു
നേരം കളയുന്ന മനുഷ്യ ജന്മം
ചെവിയോടു ചേര്‍ത്തിട്ടു കിന്നാരം ചൊല്ലുന്ന
ഫോണിന്‍ തരിപ്പിലാണീ ചെറുപ്പം.
ഞാനുമീ വഴികളില്‍ ഞാനെന്ന ഭാവത്തില്‍
മാറ് വിരിച്ചു നടന്നിടുന്നു
കാലം കലികാലമാക്കുവാനായിട്ടു
ഞാനും വരുന്നുണ്ടിതിന്നൊപ്പരം.
No comments:
Post a Comment